മത്സരിക്കാതെ പ്രചാരണം നടത്താം, ഹൈക്കമാന്‍ഡ് ഫോര്‍മുല അംഗീകരിക്കില്ല, തെരഞ്ഞെടുപ്പ് ആന്റണിയോ സുധീരനോ നയിക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി

ശനി, 2 ഏപ്രില്‍ 2016 (14:01 IST)
സീറ്റു വിഭജനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ താന്‍ പ്രചാരണം നടത്താമെന്ന് മുഖ്യമന്ത്രി സ്ക്രീനിങ് കമ്മിറ്റിക്ക് മുമ്പില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് രണ്ടുപേരെ മാറ്റിയുള്ള ഹൈക്കമാന്‍ഡ് ഫോര്‍മുല അംഗീകരിക്കില്ല. ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
 
രണ്ടുപേരെ മാറ്റിയുള്ള ഹൈക്കമാന്‍ഡ് ഫോര്‍മുല അംഗീകരിക്കില്ല. മത്സരിക്കാതെ തെരഞ്ഞെടുപ്പു പ്രചാരണം നടത്താന്‍ തയ്യാറാണ്. 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങാം. തെരഞ്ഞെടുപ്പ് ആന്റണിയോ സുധീരനോ നയിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മത്സരരംഗത്തു നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നേതൃത്വം വീണ്ടും വെട്ടിലായിരിക്കുകയാണ്. എന്നാല്‍, ബാബുവിനെയും അടൂര്‍ പ്രകാശിനെയും മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദത്തില്‍ കെ പി സി സി അധ്യക്ഷന്‍ ഉറച്ചു നില്‍ക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക