യുഡിഎഫ് മേഖലാജാഥകള്‍ രണ്ടു ദിവസം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. ജാഥ സംബന്ധിച്ച പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കിയതോടെയാണ് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്ക് മുന്നില്‍ ഒരിക്കല്‍ കൂടി സര്‍ക്കാര്‍ മുട്ടു മടക്കിയതായി സൂചന ലഭിക്കുന്നത്.
യുഡിഎഫ് യോഗത്തിനു മുമ്പു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സുധീരന്‍ അറിയിച്ചത്. യുഡിഎഫായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ. പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും.
ഈ സാഹചര്യത്തിലാണ് മാണി മേഖലാ ജാഥ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം ജാഥ നടത്തിയാല്‍ മതിയെന്ന മാണിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളി നിലയ്‌ക്കാണ് അദ്ദേഹം വ്യക്തിപരമായ അസൗകര്യം ഉയര്‍ത്തിക്കാണിച്ച് സമ്മര്‍ദ്ദം ചെലുത്താണ് ശ്രമിക്കുന്നത്.