സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ എണ്ണം 1046 ആണെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞത് കേവലം 347 എണ്ണം മാത്രമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി കെ.എം.മാണി കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉപധനാഭ്യര്ത്ഥനാ ചര്‍ച്ചാ വേളയില്‍ വെളിപ്പെടുത്തിയതാണിത്.