കോണ്‍ഗ്രസിന്റെ തലവേദനയ്‌ക്ക് ശമനമില്ല; എറ്റുമാനൂരില്‍ യുഡിഫിന് വിമതന്‍, ചാഴിക്കാടനെ പൊട്ടിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ്‌മോന്‍ രംഗത്ത്

Webdunia
ശനി, 9 ഏപ്രില്‍ 2016 (12:55 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വിമത ശല്ല്യം രൂക്ഷമായ യുഡിഎഫിന് ഏറ്റുമാനൂരും തലവേദനയാകുന്നു. ഏറ്റുമാനൂരിലെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെതിരെ വിമതനായി മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ്‌മോന്‍ മുണ്ടയ്‌ക്കന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സുരേഷ് കുറുപ്പിനെതിരെ ചാഴിക്കാടന്‍ പരാജയപ്പെട്ടിരുന്നു. ഏറ്റുമാനൂരില്‍ ആവശ്യമായ വികസനങ്ങള്‍ നടന്നിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തി വീണ്ടും മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നും വ്യക്തമാക്കിയാണ് ജോസ്‌മോന്‍ മത്സരംഗത്തെത്തുന്നത്.

ചാഴിക്കാടനെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റി നിര്‍ത്തണമെന്ന് ജോസ്‌മോന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടുവെങ്കിലും യുഡിഎഫ് നേതൃത്വം ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് വിമതനായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഏറ്റുമാനൂര്‍ ഡിവഷനില്‍ നിന്നുള്ള അംഗമായിരുന്നു ജോസ്‌മോന്‍ മുണ്ടയ്ക്കല്‍.