തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭ കൂവോട് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.രഞ്ജിത്തിനെ വീട്ടില്‍ ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി.
എന്നാല്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഏരിയാ കമ്മിറ്റി അറിയിച്ചു.വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ വിളിച്ചിറക്കി കഴുത്തില്‍ കൊടുവാള്‍ വച്ച് പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരേയും സംഘം ഭീഷണിപ്പെടുത്തി. സി.പി.എമ്മുകാരാണ് ഭീഷണിക്ക് പിന്നിലെന്നാണ് പരാതി.