യുഎപിഎ നിയമം പിൻവലിക്കണമെന്ന് മുസ്ലീം ലീഗ്
കേന്ദ്രസര്‍ക്കാ ഭീകവാദ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന അണ്‍ലോഫുള്‍ ആക്ഷന്‍ പ്രിവന്‍ഷന്‍ ആക്ട്( യുഎപിഎ) നിയമം പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. യുഎപിഎ നിയമം പിൻവലിക്കണമെന്നും ഈ നിയമം അനുസരിച്ച് ഇതുവരെ എടുത്ത എല്ലാ കേസുകളും ജുഡീഷ്യൽ റിവ്യൂവിനു വിധേയമാക്കണമെന്നുമാണ് ഇടി മുഹമ്മദ് ബഷീർ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹുബ്ബള്ളി ഗൂഢാലോചന കേസിൽ ഏഴുവർഷം വിചാരണത്തടവിൽ കഴിഞ്ഞ ശേഷം നാലു മലയാളികളുൾപ്പെടെയുള്ള 17 പേരെ നിരപരാധികളെന്നു കണ്ടെത്തി കോടതി വിട്ടയച്ചത് സർക്കാരിന്റെ കണ്ണുതുറപ്പിക്കണം. നിരപരാധികളെന്നു കണ്ടു വിട്ടയയ്ക്കുന്നവർക്കു നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടാക്കണം. രാജ്യത്തെ വിചാരണത്തടവുകാരുടെ സ്ഥിതിവിവരം വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.