അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് ഒഴുക്ക് തടയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മാഹി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. സ്പിരിറ്റ് കടത്ത് മണിച്ചന്മാരെ സൃഷ്ടിക്കുമെന്നും സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഭേദഗതി കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.