ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

വെള്ളി, 31 ജൂലൈ 2015 (08:40 IST)
ഒന്നരമാസത്തെ നിരോധനത്തിനും, 15 ദിവസത്തെ നിയന്ത്രണങ്ങള്‍ക്കും ശേഷം മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലേയ്ക്ക് ഇറങ്ങും. കേന്ദ്രസര്‍ക്കാരിന്റെ 15 ദിവസത്തെ ആഴക്കടല്‍ നിയന്ത്രണം ഉള്‍പെടെ 61 ദിവസത്തെ വറുതിയുടെ കാലമാണ് അവസാനിക്കുന്നത്.

ബോട്ടുകള്‍ എല്ലാം കടലില്‍ പോകാന്‍ തയാറായിരിക്കുകയാണ്. ബോട്ടുകളില്‍ ആവശ്യത്തിന് ഐസ് ബ്ലോക്കുകളും, ഇന്ധനവും നിറച്ചു കഴിഞ്ഞു. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള സകല ഒരുക്കങ്ങളും തീര്‍ത്തു കഴിഞ്ഞു.

കേരളത്തില്‍ നിന്നുള്ള ബോട്ടുകളുടെ നിറം ഏകീകരിക്കാനാരംഭിച്ചതിനാല്‍, നീലയും ഓറഞ്ഞു നിറത്തിലൂമാകും പുതിയ ബോട്ടുകള്‍ കടലിലേയ്ക്ക് ഇറങ്ങുക എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. കാലാവസ്ഥ വ്യതിയാനം മൂലം കടലില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് മത്സ്യങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടാകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക