തിരുവനന്തപുരത്ത് രണ്ടിടത്ത് വാഹനാപകടം: മൂന്നുമരണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഓഗസ്റ്റ് 2021 (16:18 IST)
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. ശ്രീകാര്യത്തും ആറ്റിങ്ങലുമാണ് അപകടം ഉണ്ടായത്. ശ്രീകാര്യത്തെ അപകടം ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് ഉണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 
 
ആറ്റിങ്ങലില്‍ ജീപ്പും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശി അനന്യയാണ് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍