കേന്ദ്ര സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയത് പ്രവാസി സമൂഹത്തിന് തിരിച്ചടിയായി. കോവിഡ് സാഹചര്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരകണക്കിന് പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇവരെ പുനരധിവസിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. യുഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കാ വഴി ആരംഭിച്ച പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്.പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാരാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.