സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിലെ മൂന്നം ടെസ്റ്റ് സിഡ്നിയിൽ പുരോഗമിയ്ക്കുകയാണ്. ടെസ്റ്റിൽ ഓസിസിൻ മുൻതുക്കം ഉണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. ഓസീസ് താരം മാർനസ് ലാബുഷാനെ ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനോട് ചോദിച്ച ചോദ്യങ്ങളും, അതിനോട് ഗിൽ പ്രതികരിച്ച രീതിയുമാണ് ചർച്ചാ വിഷയം. ഈ സംഭാഷണം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തിയതിന് പിന്നാലെ ഗിലിന്റെ പെരുമാറ്റത്തിലുള്ള അതൃപ്തി വ്യക്തമാക്കി രംഗത്തെത്തീരിയ്ക്കുകയാണ് ലാബുഷാനെ.
ഗിൽ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരുന്നത് നിരാശ ഉണ്ടാക്കി എന്നായിരുന്നു ലാബുഷാനെയുടെ പ്രതികരണം. 'സൗഹൃദപരമായാണ് ഗില്ലിനോട് ഞാൻ സംസാരിച്ചത്. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് ഗിൽ ഉത്തരം നൽകിയില്ല. സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്റെ ഉദ്ദേശം, മോശമായി ഞാൻ ഒന്നും ചോദിച്ചിരുന്നില്ല. ആരാണ് നിന്റെ ഇഷ്ട താരം എന്നായിരുന്നു എന്റെ ചോദ്യം. എന്നാൽ അതിന് ഗിൽ ഉത്തരം നൽകിയില്ല.
മിച്ചൽ സ്റ്റാർക്കിന്റെ ഓവറിൽ ചോദിച്ചപ്പോൾ മത്സരത്തിന് ശേഷം മറുപടി നൽകാം എന്ന് പറഞ്ഞു. ആ പന്തിന് ശേഷം സച്ചിനോ കോഹ്‌ലിയോ എന്നും ചോദിച്ചും പക്ഷേ ഉത്തരം നൽകിയില്ല.' ലാബുഷാനെ പറഞ്ഞു. ഇന്ത്യയുടെ മൂന്നാമത്തെ ഓവറിൽ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഗിൽ ശ്രദ്ധയോടെ നേരിടുമ്പോഴായിരുന്നു ശ്രദ്ധ തിരിയ്ക്കാൻ ഷോർട്ട് ലെഗിൽനിന്നും ലാബുഷാനെയുടെ ചോദ്യം. എന്നാൽ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി ഗിൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയായിരുന്നും.