ലോക്ക് ഡൗണ്‍ ലംഘനം: തിരുവനന്തപുരത്ത് ഇന്നലെമാത്രം 103 പേര്‍ക്കെതിരെ കേസെടുത്തു

ശ്രീനു എസ്
തിങ്കള്‍, 22 ജൂണ്‍ 2020 (14:46 IST)
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ 103പേര്‍ക്കെതിരെ കേസെടുത്തു. കൂടാതെ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 232പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 103പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത് തമ്പാനൂര്‍ സ്റ്റേഷനിലാണ്.
 
വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി  890 പേര്‍  രോഗനിരീക്ഷണത്തിലായി. അതോടൊപ്പം 193 പേര്‍ നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 19285 പേര്‍ വീടുകളിലും 1176 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article