വായ്പ്പാതട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (18:54 IST)
ഫ്ലാറ്റ് നിർമ്മാണ രംഗത്ത് വർഷങ്ങളായി അറിയപ്പെടുന്ന ഹീരാ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഹീരാ ബാബു എന്നറിയപ്പെടുന്ന അബ്ദുൽ റഷീദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആക്കുളത്തെ ഫ്‌ലാറ്റ് നിർമ്മാണത്തിനായി എടുത്ത പതിനാലു കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ഇയാളെ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. വയ്പ എടുത്ത് നിർമ്മിച്ച ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ല എന്നാണു സൂചന. ഇയാൾക്കെതിരെ മറ്റു ചിലരും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍