തിരുവനന്തപുരത്ത് 17കാരിയെ കടന്ന് പിടിച്ച കേസില്‍ ബീഹാര്‍ സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും 40000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (14:33 IST)
തിരുവനന്തപുരം: പതിനേഴ്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാര്‍ സ്വദേശിയായ പ്രതി സംജയിനെ(20) പത്ത് വര്‍ഷം കഠിനതടവും നാല്‍പ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി  ആര്‍. രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 
 
2022 ജൂണ്‍ ഏഴിന് ഉച്ചക്ക് നന്തന്‍ക്കോട് കെസ്റ്റന്‍ റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും  കുട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലോട്ട് നടന്ന് പോവുകയായിരുന്നു. പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തില്‍ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി   ഓടി.ഇത് കണ്ട് നിന്നവര്‍ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article