തിരുവനന്തപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:48 IST)
തിരുവനന്തപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം കള്ളിയൂര്‍ സ്വദേശിയുടെ ഭാര്യ 24 കാരിയായ നിഷ ആനി വര്‍ഗീസും കാമുകന്‍ മജീഷ് മോഹനും ആണ് പിടിയിലായത്. ജുവനയില്‍ ആക്ട് പ്രകാരം ഉള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
 
പത്തനംതിട്ടയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. പിന്നീട് പത്തനംതിട്ടയില്‍ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍