ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവറുടെ കണ്ണിന് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (08:47 IST)
ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് മൂന്നിടത്ത് കല്ലേര്‍ ഉണ്ടായി. സിവില്‍ സ്റ്റേഷന്‍ സമീപത്ത് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു. 
 
കൂടാതെ കോഴിക്കോട് താമരശ്ശേരിയില്‍ ലോറിക്ക് നേരെയും കല്ലേറുണ്ടായി. മൂകാംബികയ്ക്ക് പോവുകയായിരുന്നു ബസ്സിന് നേരെയും രാവിലെ കല്ലേറുണ്ടായി. സംഭവത്തില്‍ അനഖ എന്ന 15 വയസ്സുകാരിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ വാഹനത്തിനു നേരെ പെട്രോള്‍ ബോംമ്പെറിയുകയും ചെയ്തിട്ടുണ്ട്. പത്രം കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേര്‍ ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍