കാട്ടാക്കടയില്‍ പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 മെയ് 2022 (08:22 IST)
കാട്ടാക്കടയില്‍ പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് തകര്‍ത്തത്. സംഭവത്തില്‍ മനോഹരന്‍ പൊലീസില്‍ പരാതി നല്‍കി. വീടിന്റെ ജനലകളെല്ലാം അടിച്ചുപൊട്ടിച്ചു. കൂടാതെ 45,000 രൂപ അപഹരിച്ചതായുംഅഞ്ച് കോഴികളെ മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. മനോഹരന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒരു കൂട്ടിന് വീണ്ടും വിവാഹകഴിക്കാന്‍ തീരുമാനിച്ചതാണ് മകനായ സനല്‍കുമാറിന്റെ വിരോധത്തിന് കാരണമായത്. മനോഹരന്റെ ആദ്യഭാര്യ മരിച്ചുപോയിരുന്നു. മകനും മകള്‍ക്കും നല്‍കേണ്ട സ്വത്തുക്കള്‍ നേരത്തേ വീതിച്ചു നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article