ജല്‍ ജീവന്‍ മിഷന്‍: 1,13,332 കുടിവെള്ള കണക്ഷനുകള്‍ നല്‍കി

ശ്രീനു എസ്

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (09:01 IST)
ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ നല്‍കിയ കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയിലൂടെ ജല അതോറിട്ടി 1,13,332 ലക്ഷം കണക്ഷനുകളാണ് ഇതിനകം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 21 ലക്ഷം കണക്ഷനുകളാണ് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരുന്നു.
 
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളത്. പുതുതായി 18,955 ഭവനങ്ങളില്‍ ഇതിനകം പൈപ്പ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. പാലക്കാടും ആലപ്പുഴയുമാണ് തൊട്ടു പിറകിലുള്ളത്. പാലക്കാട് 16,060 വീടുകളിലും ആലപ്പുഴയില്‍ 13,096 വീടുകളിലും ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി. കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ 10,000 ന് അടുത്ത് എത്താറായി. കണ്ണൂരില്‍ 9,941 ഉം കോട്ടയത്ത് 9,784 ഉം കണക്ഷനുകളാണ് ഇതിനകം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍