തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ശ്രീനു എസ്

തിങ്കള്‍, 1 ജൂണ്‍ 2020 (20:32 IST)
തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ആനാട് സ്വദേശിയായ 33കാരന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് വന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മൂന്നുദിവസം മുന്‍പ് ഇയാള്‍ സുഹൃത്തുക്കളുമായി മദ്യപിക്കുകയും ശര്‍ദ്ദിച്ച് അവശനാകുകയും ചെയ്തതിനെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡുണ്ടെന്ന് തെളിഞ്ഞത്. 
 
ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ 27-ാം തിയതി തമിഴ് നാട്ടില്‍ പോയിരുന്നതായാണ് കിട്ടിയ വിവരം. ഇയാളില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്ന് പരിശോധിച്ചുവരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍