തൊഴിലാളിദ്രോഹ നടപടികള്‍ക്കും അഴിമതിക്കും എതിരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാര്‍ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു

ശ്രീനു എസ്

തിങ്കള്‍, 1 ജൂണ്‍ 2020 (17:35 IST)
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളിദ്രോഹ നടപടികള്‍ക്കും അഴിമതിക്കെതിരെ ക്ഷേത്ര ജീവനക്കാര്‍ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു.ക്ഷേത്രത്തില്‍ റിട്ടയര്‍ഡ് ചെയ്ത ജീവനക്കാരെ കോവിഡ് സമയത്തും അനധികൃതമായി നിയമിച്ചു. നൂറോളം പകരം ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് വിരമിച്ച ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുത്തത്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പാടില്ലായെന്നിരിക്കെ ഏകപക്ഷീയമായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെട്ടിക്കുറച്ചു എന്നടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് സമരം. 
 
ക്ഷേത്രം ലക്ഷദീപത്തിന് നടത്തിയ അനധികൃത പിരിവുകളെ സംബന്ധിച്ച് വിവരാവകാശ പ്രകാരം വിവരം ചോദിച്ചിട്ടും എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയില്ല.ലക്ഷദീപത്തിന്റെ മറവില്‍ നടത്തിയ അഴിമതിയെ കുറിച്ച് അന്വഷണം നടത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ടെമ്പിള്‍ എംപ്ലോയീസ് യൂണിയന്‍ ക്ഷേത്ര നടയില്‍ നടന്ന സമരം യൂണിയന്‍ പ്രസിഡണ്ട് അഡ്വ.എസ്.എ.സുന്ദര്‍ ഉത്ഘാടനം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍