പെണ്‍ സുഹൃത്തുമായി അടുപ്പം; തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ നാലുപേരെ അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (10:34 IST)
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ നാലുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മംഗലാപുരത്താണ് സംഭവം. അശ്വിന്‍ദേവ്, അഭിരാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്തിന്റെ പെണ്‍ സുഹൃത്തുമായുള്ള വിദ്യാര്‍ത്ഥിയുടെ അടുപ്പത്തെ തുടര്‍ന്നാണ് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.
 
കഴിഞ്ഞദിവസമാണ് പത്താംക്ലാസുകാരനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലം പ്രയോഗിച്ച് കാറില്‍ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നാലെ പോലീസ് മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ആറ്റിങ്ങലില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ കഴിഞ്ഞദിവസം തന്നെ പോലീസിന്റെ പിടിയിലായിട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍