തിരഞ്ഞെടുപ്പില്‍ പണിമുടക്കിയത് 150 ബാലറ്റ് യൂണിറ്റുകളും 150 കണ്‍ട്രോള്‍ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (09:39 IST)
തിരഞ്ഞെടുപ്പില്‍ പണിമുടക്കിയത് 150 ബാലറ്റ് യൂണിറ്റുകളും 150 കണ്‍ട്രോള്‍ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളുമാണ്. ഇവ മാറ്റിവച്ചു. കൂടാതെ 20478 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തി. 74.02 ശതമാനം പോളിംഗ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 74.53 ശതമാനം പോളിംഗും രേഖപ്പെടുത്തി.
 
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 70.01 ശതമാനം പോളിങ് നടന്നു. 73.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ അരുവിക്കര മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. തിരുവനന്തപുരം മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ പിന്നില്‍. 61.92 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍