മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ നിവിൻ പോളി.
കണ്ണിലും മനസിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.