ട്രാവൻകൂർ ടൈറ്റാനിയം പ്ളാന്‍റിൽ വിജിലൻസ് റെയ്‌ഡ്: അഴിമതി നടന്നതിന്റെ തെളിവുകള്‍ ലഭ്യമായെന്ന് വിജിലൻസ് ഡയറക്ടർ

Webdunia
വെള്ളി, 22 ജൂലൈ 2016 (13:39 IST)
ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്‍റിൽ അഴിമതി നടന്നതിന്റെ തെളിവുകള്‍ ലഭ്യമായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. വിജിലൻസ് ഡയറക്‍ടറുടെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡിന് ശേഷമാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

കമ്പനിയിലെ മലിനീകരണ നിയന്ത്രണ പ്ലാന്‍റിനായി 2011ൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കാതെ പ്ലാന്റില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണം നേരിടുന്ന കേസാണ് ഇത്.

പ്ലാന്‍റിനായുള്ള ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചിരുന്നത്. മെക്കോൺ എന്ന കമ്പനിക്കായിരുന്നു മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കരാർ നൽകിയിരുന്നത്. എന്നാല്‍ ഈ കരാര്‍ നല്‍കിയത് മൂലം 127 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി‌.
Next Article