'കോൺഗ്രസിന്റെ നയം ആണും പെണ്ണും കെട്ടത്': ശ്രീധരൻ പിള്ളയുടെ പ്രസ്ഥാവനയ്‌ക്കെതിരെ ട്രാസ്‌ജെന്‍ഡര്‍ സമൂഹം

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (11:50 IST)
ട്രാസ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്. ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ള മോശമായ അർത്ഥത്തോടെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പരാമർശിച്ചത്.
 
ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളും ബഹുജനങ്ങളും കലാ- സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രകടനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട്ട് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് കുന്നുകുഴിയിലെ ബി.ജെ.പി കാര്യാലയിത്തിലാണ് സമാപിക്കുക.
 
'എ ഐ സി സിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എ ഐ സി സി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍