പ്ലസ് ടു പരീക്ഷ പാസാകുന്നവർക്ക് നേരിട്ട് ഡ്രൈവിങ് ലൈസൻസ്: പദ്ധതി തയ്യാറെന്ന് മന്ത്രി

ഞായര്‍, 6 ഓഗസ്റ്റ് 2023 (10:09 IST)
ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ അവബോധം സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നടപടികളായെന്ന് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്‌കൂള്‍ തലത്തില്‍ നിന്ന് തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം. പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാനാവുന്ന തരത്തിലാണ് പദ്ധതി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചതായും ഗതാഗത മന്ത്രി വ്യക്തമാക്കി.
 
പാഠ്യപദ്ധതി സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമത്തില്‍ തന്നെ ബോധാവാന്മാരാകും. ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. ലേണിംഗ് ടെസ്റ്റിന്റെ ചിലവും ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും. ഇതിനായി ഇംഗ്ലീഷ്,മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവില്‍ ഡ്രൈവിങ് പഠിക്കുമ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ സമഗ്രമായ മാറ്റങ്ങള്‍ ഇതിലുണ്ടാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍