നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളില്‍ നടന്ന വംശഹത്യയെപ്പറ്റി കേരളത്തിലെ സാംസ്‌കാരിക-സിനിമ നായകര്‍ക്ക് ഒന്നും പറയാനില്ല: ടിപി സെന്‍ കുമാര്‍

ശ്രീനു എസ്

ബുധന്‍, 26 മെയ് 2021 (14:07 IST)
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളില്‍ നടന്ന വംശഹത്യയെപ്പറ്റി കേരളത്തിലെ സാംസ്‌കാരിക-സിനിമ നായകര്‍ക്ക് ഒന്നും പറയാനില്ലെന്ന് ടിപി സെന്‍ കുമാര്‍. കാരണം, അത് പരമാവധി തുടരാന്‍ അതിനുള്ള അച്ചാരം അവര്‍ വാങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലില്‍ തൊഴിലെടുക്കാന്‍ പോയ സൗമ്യസന്തോഷ് ഹമാസിന്റെ ഭീകരാക്രമണ മിസൈല്‍ സാധാരണ പൗരന്മാരുടെ ഇടയിലേയ്ക്ക് അയച്ച്, അതില്‍ കൊല്ലപ്പെട്ടപ്പോഴും അതിനെ അപലപിക്കാന്‍ നാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പറഞ്ഞത്. 
 
ഫേസ്ബുക്ക് പോസ്റ്റ്:- 3700 കൊല്ലങ്ങള്‍ക്കപ്പുറം ഇസ്രായേല്‍ ഉണ്ടായിരുന്നു, യഹൂദന്മാര്‍ ഉണ്ടായിരുന്നു.  ഭൂമി ഉണ്ടായത് 1500 വര്‍ഷങ്ങള്‍ക്കുള്ളിലല്ല. എന്നിരുന്നാലും, എല്ലാ അവകാശങ്ങളും 1500 വര്‍ഷങ്ങള്‍ക്കുള്ളിലെ ആധിപത്യങ്ങള്‍ക്കു മാത്രമായി ആഘോഷിക്കാന്‍ എന്ത് ഔത്സുക്യമാണ്.? ഇപ്പോള്‍ ലക്ഷദ്വീപില്‍ അവിടുത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മാത്രം നടക്കണമത്രെ!  അവരുടെ ആവശ്യമാണോ എന്നുപോലും അറിയില്ല.  അത് ഏഴാം നൂറ്റാണ്ടിലെ ആയാലും, അതാണ് ശരി. ഇതേപ്പോലെ ഭൂരിപക്ഷം, ഭാരതത്തിന്റെ മറ്റു സ്ഥലങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗീയതയാണ്, സംഘി-ഫാസിസമാണ്.  
 
മുസ്ലീം മതരാഷ്ട്രമായ മാലിദ്വീപില്‍ ലക്ഷദ്വീപിലെപ്പോലെ അല്ല ടൂറിസം വികസനം നടക്കുന്നത്.  ഇപ്പോള്‍ ആളിക്കത്തിക്കുന്ന പ്രത്യേകിച്ചും, കേരളത്തില്‍ നിന്നും മാത്രമായി കാണുന്ന, ഒട്ടും വര്‍ഗീയതയില്ലാത്ത, നമ്മള്‍ ഭൂരിപക്ഷമുള്ളപ്പോള്‍ അവിടെ ഭൂരിപക്ഷത്തിന്റെയും, നമ്മള്‍ ന്യൂനപക്ഷമാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെയും മാത്രം അവകാശങ്ങള്‍ നടപ്പാക്കണമെന്ന മുറവിളികള്‍, അവസാനത്തെ ആളിക്കത്തലാണ്.  ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലുമെല്ലാം ഇത്തരം ആളിക്കത്തലുകള്‍ക്ക് മരുന്നുകള്‍ കണ്ടുപിടിച്ചു കഴിഞ്ഞു. 
 
ഇവിടെ ഇനിയത് കാര്യതിരിച്ചറിവിലേയ്ക്കും സമത്വമായ പരസ്പര അവകാശങ്ങളും കടമകളും മാനിക്കുന്ന ദൃഢമായ അവസ്ഥയിലേയ്ക്കും പോകേണ്ടി വരും.  ആകെയുള്ളത്, അച്ചാരം വാങ്ങി കുരയ്ക്കുന്നവര്‍ അച്ചാരം കിട്ടാതെ കുഴയും എന്നത് മാത്രമാണ്.  മുതലെടുപ്പുകാരെ മുതല ഉള്ളിലാക്കും. പട്ടി ചന്തയ്ക്കു പോയതുപോലെ അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ഫൈസറും, മൊഡേണയും അന്വേഷിച്ചു പോയവര്‍ തിരിച്ചെത്തിയിട്ടുണ്ട്, ഇന്‍ഡ്യയില്‍ 20 കോടി വാക്‌സിനേഷന്‍ ആയി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ. 
 
സാംസ്‌ക്കാരിക സിനിമാ നായകര്‍ ഓലിയിട്ടാല്‍ ഉണ്ടാകുന്ന ഒന്നല്ല സുരക്ഷിതമായ വാക്‌സിനുകള്‍.  അവരുടെ ഓലിക്കനുസരിച്ച് പെട്ടെന്ന് ഉല്പാദനം ഉയര്‍ത്താവുന്നതുമല്ല മനുഷ്യന്‍ ഉപയോഗിക്കേണ്ട വാക്‌സിനുകള്‍.  ഒരു കാര്യം ഉറപ്പാണ്, വാക്‌സിന്‍ എടുക്കാന്‍ തയ്യാറായ എല്ലാ ഭാരതീയര്‍ക്കും 2021 ഡിസംബറിനകം വാക്‌സിന്‍ കിട്ടിയിരിക്കും. ഇനി അതില്ലാതാക്കാന്‍ വാക്‌സിന്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണമൊന്നും നടത്താതിരിക്കട്ടെ!  
ചൈനയില്‍ നിന്ന് പുതിയ വൈറസുകളൊന്നും അയക്കാതിരിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം!  ശ്രദ്ധിക്കാം!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍