കനത്ത മഴ: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ശ്രീനു എസ്

ബുധന്‍, 26 മെയ് 2021 (11:00 IST)
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കമലേശ്വരം കല്ലടി മുക്ക് പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിച്ചില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് യാസ് ചുഴലിക്കാറ്റ് കരതൊടുന്നതോടെ കനത്തമഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍