വടകരയില്‍ ടിപി ചന്ദ്രശേഖരന്റെ സ്തൂപം തകര്‍ത്തു
വടകര വളളിക്കാട്ട് ടിപി ചന്ദ്രശേഖരന്റെ താല്‍ക്കാലിക സ്തൂപത്തിന് നേരെ ആക്രമണം. താത്കാലികമായി നിര്‍മ്മിച്ച സ്തൂപം തല്ലിത്തകര്‍ത്തു. അതേസമയം, ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. രാത്രിയിലാണ് സ്‌തൂപം തകര്‍ക്കപ്പെട്ടത്.
ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് ആര്‍എംപി നേതാവ് രമ പറഞ്ഞു. പൊലീസ് സി പി എമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സിപിഎം ആക്രമണം നടത്തുബോള്‍ പൊലീസ് സ്ഥലത്തു നിന്ന് മാറി നില്‍ക്കുകയാണ്. പൊലീസ് സംവിധനം പരാജയമായി കൊണ്ടിരിക്കുകയാണെന്നും രമ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് പ്രകടനം നടത്തുമെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്‌ച ഇലക്ഷന്‍ സമയത്ത് സിപിഎം പ്രവര്‍ത്തകരും ആര്‍എംപി തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ താല്‍ക്കാലിക സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.