സംസ്ഥാനത്ത് കരിമ്പനിക്കു പിന്നാലെ തക്കാളി പനിയും പടരുന്നു. തൃശൂരില്‍ ജില്ലയില്‍ മാത്രം 16 പേര്‍ക്ക് തക്കാളി പനി സ്ഥിരീകരിച്ചു. നാലം മാസം മുമ്പ് കണ്ടെത്തിയ തക്കാളി പനി ഇല്ലായ്‌മ ചെയ്‌തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മഴക്കാലം എത്തിയതോടെ മാല്യനങ്ങളില്‍ നിന്ന് പകര്‍ച്ച വ്യാധികള്‍ പടരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തൃശ്ശൂര്‍ നഗരസഭാ പരിധിയിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. പലതരം പനികള്‍ പടര്‍ന്ന് പിടിക്കുന്നതില്‍ സംസ്ഥാനം ആശങ്കയിലാണ്.
കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളകളും അനുഭവപ്പെടുന്നതാണ് തക്കാളിപ്പനിയുടെ ലക്ഷണം. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞയാഴ്ച കരിമ്പനി പടര്‍ന്ന് പിടിക്കുന്നതായി വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ തക്കാളിപ്പനി വാര്‍ത്തകൂടി വന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍, തക്കാളിപ്പനിക്കുള്ള ചികിത്സ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പലവിധ ത്വക്ക് രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വായുവിലൂടെയാണ് തക്കാളി പനി പടരുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും ഒരാഴ്‌ച കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളില്‍ ക്ഷയവും കണ്ടെത്തിയിട്ടുണ്ട്. കരിമ്പനിക്ക് പിന്നാലെ തക്കാളി പനിയും സംസ്ഥാനത്ത് തിരിച്ചെത്തിയത് ജനങ്ങള്‍ക്ക് കനത്ത ആശങ്കയാണ് ഉളവാക്കുന്നത്.