അടുത്ത അധ്യയന വര്‍ഷം മുതല്‍ ശുചിമുറികളില്ലാത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫികറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചത്.
അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളുടെ യോഗ്യതാ പരിശോധനയില്‍ ശുചിമുറിയും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി നിര്‍ബന്ധമാക്കും. ഇപ്പോള്‍ കെട്ടിടങ്ങളുടെ സുരക്ഷ മാത്രമാണ് പരിഗണിക്കുന്നത്. ശുചിമുറി ഇല്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഈ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം ഒരു കാരണവശാലും കുട്ടികളെ ചേര്‍ക്കാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ശുചിമുറിയില്ലാത്ത 1011 സ്‌കൂളുകളിലെ എയ്ഡഡ്, ഗവ. അംഗീകൃത സ്‌കൂളുകളില്‍ ശുചിമുറി നിര്‍മിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റുകള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു വേണം ഇവ നിര്‍മിക്കാനെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിശോധനയില്‍ കണ്ടെത്തിയ ശുചിമുറിയില്ലാത്ത 196 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ ശുചിമുറി നിര്‍മിക്കുമെന്നും, ഈ സ്കൂളുകളില്‍ എസ്‌എസ്‌എ ഫണ്ടുപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.