സ്വര്‍ണത്തിനു ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു; ഇനിയും താഴാന്‍ സാധ്യത

രേണുക വേണു

ചൊവ്വ, 23 ഏപ്രില്‍ 2024 (10:46 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിനു 52,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണവില താഴാന്‍ സാധ്യതയുണ്ട്. 
 
കഴിഞ്ഞ മാസം 29 നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ഏപ്രില്‍ 19 ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,500 ആയി ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡ് വിലയാണ് ഇത്. അതിനുശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. 
 
മൂന്ന് ദിവസത്തിനിടെ 1600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിനു കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍