മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു

ശനി, 30 ജനുവരി 2016 (07:59 IST)
പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ്​ ന്യൂസ്​ എഡിറ്റർ ഇൻചീഫുമായ ടിഎൻ ഗോപകുമാർ(58) അന്തരിച്ചു. പുലർച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 5ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും പ്രസ്ക്ളബിലും പൊതുദര്‍ശനത്തിന് വയ്ക്കും.

മൂന്നു പതിറ്റാണ്ടിലേറെ മാധ്യമപ്രവര്‍ത്തന രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന ടിഎന്‍ ഗോപകുമാര്‍. ഇന്ത്യൻ എക്​സ്​പ്രസിൽ പ​ത്ര​പ്രവർത്തകനായാണ്​ തുടക്കം. പിന്നീട്​ മാതൃഭൂമി, സ്​റ്റേറ്റ്​മാൻ, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളിൽ ​പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസി​ന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.

സിനിമാ- സാഹിത്യ- സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗോപാകുമാറിന് കേരള സാഹിത്യ അക്കാദമി അവാർ‌ടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദർശനുവേണ്ടി വേരുകൾ എന്ന സീരിയലും സംവിധാനം ചെയ്​തു. വോള്‍ഗ തരംഗങ്ങള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീപുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്​. കൂടാതെ സാഹിത്യ, സിനിമ മേഖലകളിൽ ​​​ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്​.

വെബ്ദുനിയ വായിക്കുക