ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം, സിബിഐ അന്വേഷണം വേണം: പ്രതിപക്ഷം
വ്യാഴം, 28 ഓഗസ്റ്റ് 2014 (18:37 IST)
ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി വിജിലന്‍സ് കോടതി അന്വേഷണത്തിനുത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
കേസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും രാജിവയ്ക്കണമെന്നും അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.വിധി കേസുകള്‍ എഴുതിതള്ളിയ യുഡിഎഫിനേറ്റ കനത്ത പ്രഹരമാണെന്നും മുഖ്യമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു.
അതീവ ഗൌരവമുള്ള കേസാണ്.ജനാതിപധ്യത്തില്‍ കൂറുണ്ടെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജി വയ്ക്കണം സിപി ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.മുഖ്യന്ത്രിയ്ക്ക് കേസില്‍ നിന്ന് തടിയൂരാനാവില്ലെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ പദവിയില്‍ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക് പറഞ്ഞു.
ടൈറ്റാനിയം കേസില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് നൂറ് ശതമാനം ഉറപ്പെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു.എന്നാല്‍ ടൈറ്റാനിയത്തിലെ തൊഴിലാളികള്‍ക്ക് സത്യാവസ്ഥയറിയാമെന്നാണ് ഉമ്മന്‍ ചാണ്ടി വിധിയേപ്പറ്റി പ്രതികരിച്ചത്.