ബസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കില്ലെന്ന് തിരുവഞ്ചൂര്‍
സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കില്ലെന്നും നിരക്ക് കുറക്കില്ലെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കെ എസ് ആര്‍ ടി സി എന്ന പേര് കേരളത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആര്‍ ടി സിയുടെ നഷ്ടത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നേരത്തെ സ്വകാര്യ ബസുടമകള്‍ നിരക്ക് കുറക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായിട്ടും ബസ്ചാര്‍ജ് കുറയ്ക്കാത്തതില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഡീസല്‍ വിലയില്‍ 5.62 രൂപയും പെട്രോളിന് 9.36 രൂപയുടേയും കുറവാണുണ്ടായിരിക്കുന്നത്.