കൂടെ താമസിച്ചിരുന്ന സ്ത്രീയെ വധിച്ച കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു

ഞായര്‍, 18 ഡിസം‌ബര്‍ 2022 (09:08 IST)
തിരുവനന്തപുരം: കൂടെ താമസിച്ചിരുന്ന സ്ത്രീയെ നടുറോഡിൽ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ പ്രതി ഞായറാഴ്ച പുലർച്ചെ ജയിലിൽ തൂങ്ങിമരിച്ചു. പത്തനംതിട്ട സ്വദേശി രാകേഷ് എന്ന 46 കാരനാണ് പൂജപ്പുര ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.  
 
കഴിഞ്ഞ വ്യാഴാഴ്ച ഒമ്പതരയോടെയാണ് രാകേഷ് കൂടെ താമസിച്ചിരുന്ന സിന്ധുവിനെ പേരൂർക്കടയ്ക്കടുത്ത വാഴയിലയിൽ വച്ച് കത്തി ഉപയോഗിച്ചു വെട്ടിക്കൊന്നത്. ഭാര്യയും കുട്ടികളുമുള്ള രാകേഷ് സിന്ധുവുമായി അടുപ്പമായതോടെ പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചിരുന്നു.
 
എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തർക്കമായതോടെ രാകേഷ് അടുത്തുള്ള വീട്ടിലേക്ക് താമസം മാറ്റി. തുടർന്നായിരുന്നു സിന്ധുവിനെ വെട്ടിക്കൊന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍