ബിജുവിന്റെ ആരോപണം: എസ്എന്‍ഡിപി അടിയന്തര കൌണ്‍സില്‍ യോഗം ഇന്ന്

ശനി, 10 ഒക്‌ടോബര്‍ 2015 (10:48 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് ഉന്നയിച്ച സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ അടിയന്തര കൌണ്‍സില്‍ ഇന്ന് ചേരും. കൌണ്‍സില്‍ നിര്‍ദേശിച്ചാല്‍ ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ബിജു രമേശ് വെള്ളിയാഴ്‌ച ആരോപിച്ചത്. എന്നാല്‍ ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണം വ്യക്തിഹത്യയുടെ ഭാഗമായിട്ടുള്ളതാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഏത് ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. എന്നാല്‍ മരണം സ്വാഭാവികമാണെന്ന് പൊലീസ് കണ്ടെത്തിയതാണ്. അദ്ദേഹത്തിന്റെ മരണം ജലസമാധിയായിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിനൊപ്പം ടിപി ചന്ദ്രശേഖരന്റെ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക