തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി

രേണുക വേണു

വ്യാഴം, 18 ഏപ്രില്‍ 2024 (14:42 IST)
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി. ഏപ്രില്‍ 19 വെള്ളിയാഴ്ച തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 
 
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20 ന് ഉച്ചയ്ക്കു രണ്ട് വരെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പന ശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായി അടച്ചിടും. ഈ സമയത്ത് മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന പൂര്‍ണമായി നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍