Thrissur Pooram - Thrissur Weather: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം നാളെ. പൂരത്തിന്റെ ഭാഗമായുള്ള പൂരവിളംബരം നടന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തിയത്. തെക്കേ ഗോപുര വാതില്‍ തുറന്നാണ് എറണാകുളം ശിവകുമാര്‍ പുറത്തേക്ക് എത്തിയത്. അതിനുശേഷം നിലപാട് തറയില്‍ എത്തി മൂന്നു തവണ ശംഖ് ഊതി പൂര വിളംബരം നടത്തി.