മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എട്ടിന്റെ പണി; ജോലി തെറിക്കും, പരിശോധന സ്വകാര്യ ബസുകളിലേക്കും

രേണുക വേണു

വ്യാഴം, 18 ഏപ്രില്‍ 2024 (10:02 IST)
കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. 
 
കെ.എസ്.ആര്‍.ടി.സി ജോലിക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം ഇതിനോടകം വാങ്ങിക്കഴിഞ്ഞു. 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങും. മദ്യപിച്ചെന്നു ഡ്യൂട്ടിക്ക് മുന്‍പുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സര്‍വീസിനിടയ്ക്കുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസവുമാണ് സസ്‌പെന്‍ഷന്‍. താല്‍ക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കില്‍ ജോലിയില്‍ നിന്ന് നീക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍