തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികള്‍ ഇറങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (11:08 IST)
ചരിത്രപ്രസിദ്ധമായ പുലികളി ഇന്ന് തൃശൂര്‍ നഗരത്തില്‍ നടക്കും. വൈകുന്നേരം നാല് മണിയോടെ പുലികളി സംഘങ്ങള്‍ സ്വരാജ് റൌണ്ടിലെത്തും. എട്ടു ടീമുകളിലായി 400ല്‍പരം പുലികള്‍ ആണ് നഗരത്തില്‍ ഇറങ്ങുക.
പൂരം പോലെ തന്നെ തൃശൂരിനെ ആവേശത്തിലാഴ്ത്തുന്നതാണ് പുലികളിയും. ഓണാഘോഷങ്ങളുടെ അവസാനഭാഗം എന്ന രീതിയിലാണ് പുലികളി നടക്കുന്നത്. വിദേശികള്‍ അടക്കം പുലികളി കാണാനെത്തുന്നവര്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത രീതിയില്‍ ചായം തേച്ച് എത്തുന്ന പുലികള്‍ മുതല്‍ എല്‍ ഇ ഡി പുലി വരെ ഇത്തവണ നഗരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേളത്തിനൊത്ത് അരമണി കിലുക്കി പുലികള്‍ ഇറങ്ങുമ്പോള്‍ ശക്തന്റെ നാട്ടില്‍ ഓണാഘോഷത്തിന് തിരശ്ശീല വീഴും.