ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് അപകടം: രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 25 ഡിസം‌ബര്‍ 2021 (18:38 IST)
ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ തമിഴരശ്ശി, പ്രശാന്ത് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. 
 
അതേസമയം അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുച്ചിറപ്പള്ളി സ്വദേശി പ്രസാദ്, ഭാര്യ വിജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍