വെല്‍ഡിങ്ങിനിടെ തീ പിടിച്ചു നാല് പേര്‍ക്ക് പരുക്ക്

Webdunia
ശനി, 27 ജൂണ്‍ 2015 (16:27 IST)
വെല്‍ഡിങ്ങിനിടെ തീ പിടിച്ച് നാല് പേര്‍ക്ക് പൊള്ളലേറ്റു. പാവറട്ടി തത്തകുളങ്ങരയില്‍ ക്ഷേത്രത്തിലെ വെല്‍ഡിങ് ജോലിക്കിടെയാണ് സംഭവം.
 
ജോലിക്കാരായ പുതുമനശേരി സ്വദേശി മനോജ് (30), എളവള്ളി റഫീഖ് (28), ഇരിങ്ങാപുറം സ്വദേശി രാഹുല്‍ (19) മാമദസര്‍ സ്വദേശി കണ്ണന്‍ (19) എന്നിവര്‍ക്കാണ് പൊള്ളറ്റത്.
 
പൊള്ളലേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.