ഇരുമുന്നണികളെയും ഒരുപോലെ പരിഗണിച്ച മണ്ഡലമാണ് തൃശൂര്‍ജില്ലയിലെ ഒല്ലൂര്‍. കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് എം എല്‍ എ എം പി വിന്‍സന്റും സി പി ഐ സ്ഥാനാര്‍ത്ഥിയായി കെ രാജനും പ്രചാരണരംഗത്ത് സജീവമാണ്. ബി ഡി ജെ എസിനെയാണ് എന്‍ ഡി എ മണ്ഡലത്തില്‍ പരിഗണിച്ചിരിക്കുന്നത്. ജാതിമത സമവാക്യങ്ങള്‍ വിധി നിര്‍ണ്ണയിക്കുന്ന മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ് എല്ലാ സ്ഥാനാര്‍ഥികളും.
എസ് എന്‍ ഡി പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ഡി ജെ എസ് പ്രതിനിധി പികെ സന്തോഷാണ് മത്സരരംഗത്തുള്ളത്. മലയോര കര്‍ഷകരും, ആദിവാസി സമൂഹവും , ക്രിസ്തീയസഭയും ഒല്ലൂരിന്റെ വിധി തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നടത്തറ, മാടക്കത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും ഏതാനും കോര്പ്പറേഷന് ഡിവിഷനുകളും ചേരുന്നതാണ് ഒല്ലൂര്‍ മണ്ഡലം.