കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയവര്‍ താഴെയിറങ്ങി

വ്യാഴം, 27 നവം‌ബര്‍ 2014 (15:17 IST)
സെക്രട്ടറിയേറ്റിനു സമീപമുള്ള ബഹുനില കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാക്കള്‍ താഴെയിറങ്ങി. നാളെ കലക്ടറുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ കെട്ടിടത്തില്‍ നിന്നും താഴെയിറങ്ങാന്‍ തയ്യാറായത്.

റാങ്ക് ലിസ്റ്റില്‍ പേരുണ്ടെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്ന് ആരോപിച്ച് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഉപവാസ സമരം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മൂന്നു പേര്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബഹുനില കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക