പയ്യന്നൂര്‍ സിഐയ്ക്ക് ഭീഷണി കത്തും റീത്തും

ശനി, 26 സെപ്‌റ്റംബര്‍ 2015 (11:31 IST)
പയ്യന്നൂര്‍ സിഐ പികെ മണിക്ക് വധഭീഷണി. ക്വട്ടേഴ്‌സിന് മുമ്പിലാണ് ഭീഷണി കത്തും റീത്തും കണ്ടെത്തിയത്. കത്തില്‍ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു സൂക്ഷിച്ചോ എന്നും  ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലയെന്നുമാണ് എഴുതിയിരിക്കുന്നത്.

നേരത്തെ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ഇതാണ് വധഭീഷണിക്കുള്ള പ്രകോപനമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടൂത്ത് അന്വേഷണം ആരംഭിച്ചു

വെബ്ദുനിയ വായിക്കുക