കൈവെട്ട് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു
കൈവെട്ട് കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ എൻഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കു ജീവപര്യന്തം തടവ് നല്‍കണമെന്ന അപ്പീലും കോടതി സ്വീകരിച്ചു. പ്രതികള്‍ക്ക് അപ്പീല്‍ ജാമ്യം അനുവദിക്കരുതെന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ ആവശ്യത്തില്‍ രണ്ടാഴ്ചയ്ക്കു ശേഷം വാദം കേള്‍ക്കും. അപ്പീല്‍ ജാമ്യം അനുവദിക്കാതിരിക്കുന്നതു സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് പ്രതികളുടെ വാദം.
കൈവെട്ട് കേസ് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെ ഭീകരപ്രവർത്തനമായി കാണണം. കൃത്യത്തിന്റെ ബുദ്ധികേന്ദ്രമായ എംകെ നാസറടക്കം ആറുപേർ ഇപ്പോഴും ഒളിവിലാണ്. പ്രതികളെ പിടികൂടാൻ ഇന്റർപോൾ റെഡ്കോർണർ നോട്ടീസിറക്കിയിട്ടുണ്ടെന്നും എൻഐഎ കോടതിയെ നേരത്തേ അറിയിച്ചിരുന്നു.