വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി : വാഹന ഉടമ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 16 ജൂണ്‍ 2024 (11:29 IST)
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ പോലീസ് സബ് ഇൻസ്പെക്ടറെ വാഹനം ഉപയോഗിച്ചു ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ വാന ഉടമയെ പോലിന് അറസ്റ്റ് ചെയ്തു. തൃത്താലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
തൃത്താല എസ്‌ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി . തുടർന്നാണ് അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 
അഭിലാഷിന്റെ മകൻ അലനാണ് വാഹനം ഓടിച്ചിരുന്നത്.സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
 
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടു  പരിശോധിക്കാനെത്തിയതായിരുന്നു എസ്‌ഐ. പൊലീസിനെ കണ്ടയുടനെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍