എൽഡിഎഫ് നേതാക്കൾ ഗവർണറെ കണ്ടു; ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഉറപ്പ് കിട്ടിയതായി വിഎസ്

ബുധന്‍, 3 ഫെബ്രുവരി 2016 (12:13 IST)
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച  തുടങ്ങാനിരിക്കെ സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളുമായി പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് രാവിലെ 11 മണിയോടെ പ്രതിപക്ഷം രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ ഒരു കാരണവശാലും നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വൃത്തികെട്ട മുഖം ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

കോഴക്കേസുകളെല്ലാം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായും വിഎസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക