സംസ്ഥാനത്തെ എ ക്ലാസ്‌ തിയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്

ബുധന്‍, 30 മാര്‍ച്ച് 2016 (12:17 IST)
സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌. സെസ്‌ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എ ക്ലാസ്‌ തിയറ്റര്‍ ഉടമകള്‍ സമരത്തിലേക്ക്‌ തിരിയുന്നത്‌. മെയ്‌ രണ്ടു മുതല്‍ കേരളത്തിലെ എല്ലാ തിയറ്ററുകളും അടച്ചിടുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചു‌.

കൂടാതെ, അടുത്ത മാസം ഏഴിന്‌ തിയറ്ററുകള്‍ അടച്ചിട്ട്‌ സൂചനാസമരം നടത്താനും തീരുമാനമായിട്ടുണ്ട്‌. ഇരുപത്തിയഞ്ചു രൂപയ്‌ക്ക് മുകളിലുള്ള ടിക്കറ്റിന്‌ മൂന്ന്‌ രൂപ സെസ്‌ പിരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു‌. കൂടാതെ മെയ്‌ രണ്ടിനു മുമ്പ്‌ എല്ലാ തിയറ്ററുകളിലും ഇലക്‌ട്രോണിക്‌ ടിക്കറ്റ് മെഷീന്‍ സ്‌ഥാപിക്കണമെന്ന് സര്‍ക്കാറും തീരുമാനമാനിച്ചിട്ടുണ്ട്‌. ഈ രണ്ടു തീരുമാനങ്ങളും പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അനിശ്‌ചിതകാല സമരത്തിലേക്ക്‌ ‌തിയറ്റര്‍ ഉടമകള്‍ നീങ്ങുന്നത്.

വെബ്ദുനിയ വായിക്കുക